Type Here to Get Search Results !

Bottom Ad

മാതൃകാ സേവനത്തിന് കയ്യടി നേടി തൊഴില്‍ വകുപ്പിന് കീഴില്‍ നൈപുണ്യ കര്‍മസേന


കേരളം (www.evisionnews.co): തൊഴില്‍ വകുപ്പിന് കീഴില്‍ കേരളത്തിലെ ഐ.ടി.ഐകളിലെ ഇന്‍സ്ട്രക്ടര്‍മാരുടേയും ട്രെയിനികളുടെയും കൂട്ടായ്മയായ 'നൈപുണ്യ കര്‍മസേന' മാതൃകപരമായ സേവനവുമായി ജനങ്ങളിലേക്കിറങ്ങുന്നു. തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 

വയറിംഗ്, പ്ലംബിംഗ്, കാര്‍പെന്ററി, ഇലക്ട്രികല്‍ ഗൃഹോപകരണങ്ങളുടെ റിപ്പയറിംഗ് തുടങ്ങിയ സാങ്കേതിക പരിജ്ഞാനമാവശ്യമുള്ള രംഗത്തെ നൈപുണ്യ കര്‍മ സേനയുടെ ഇടപെടലുകള്‍ കയ്യടി നേടിക്കഴിഞ്ഞു. സേനയുടെ വൈവിധ്യ പൂര്‍ണമായ സേവനം ബഹുജനങ്ങള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad