ചെർക്കള (www.evisionnews.co): കനത്ത മഴയിൽ ചേരൂരിൽ വ്യാപക നാശം. കുത്തോട്ടി നഫീസയുടെ വീട്ടിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു. 50, 000 രൂപയുടെ നഷ്ടം കണക്കാക്കുന്നു .ബെണ്ടിച്ചാൽ അഹമ്മദിന്റെ വീട്ടു മതിൽ തകർന്നു. ആട്ടിൻ കൂടും കോഴി ഫാമും നശിച്ചു. ലത്തീഫിന്റെ വീട്ടുമതിൽ തകർന്നു കക്കൂസ് നശിച്ചു. ബെണ്ടിച്ചാൽ അബൂബക്കറിന്റെ വീട്ടു മതിൽ തകർന്നു .തോട്ടിൽ നിന്നും റുഖിയയുടെ വീട്ടിലേക്ക് വെള്ളം കയറി.എ.എസ് മൊയ്തു, തൈവളപ്പ് മുഹമ്മദ് , കെ.എം. ആയിഷ എന്നിവരുടെ വീട്ടുമതിലും തകർന്നു.
ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ,വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഹാജറ മുഹമ്മദ് സ്ഥലം സന്ദർശിച്ചു.

Post a Comment
0 Comments