Type Here to Get Search Results !

Bottom Ad

'സെക്സ് വീഡിയോ വിവാദം': കര്‍ണാടക നിയമ സഭയില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി എം.എല്‍.എ


ബംഗളൂരു (www.evisionnews.co): ജെ.ഡി.എസ്- കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ചൂടുള്ള രാഷ്ട്രീയചര്‍ച്ച നടന്നുകൊണ്ടിരിക്കെ കര്‍ണാടക നിയസഭയില്‍ നാടകീയ രംഗങ്ങള്‍. കര്‍ണാടകയിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറിയും മഹാദേവപുരം എം.എല്‍.എയുമായ അരവിന്ദ് ലിംബവാലിയായിരുന്നു സഭയില്‍ പൊട്ടിക്കരഞ്ഞത്. 'വ്യാജ ഗേ സെക്സ് വീഡിയോയുടെ ഇരയാണ് താന്‍' എന്ന് പറഞ്ഞായിരുന്നു എം.എല്‍.എ വികാരാധീനനായത്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നായിരുന്നു സ്പീക്കര്‍ക്ക് മുന്നില്‍ എം.എല്‍.എ ആവശ്യപ്പെട്ടത്.

''കുടുംബത്തിന് മുന്‍പില്‍ അപമാനിതനാകുകയാണ്. ഇത് വല്ലാത്തൊരു അവസ്ഥയാണ്. ഇത്തരമൊരു വീഡിയോ പുറത്തുവന്നതിന് പിന്നാലെ എന്റെ മക്കള്‍ക്ക് എന്തൊക്കെയാണ് നേരിടേണ്ടി വന്നതെന്ന് എനിക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ഞങ്ങളെ ഇല്ലാതാക്കാന്‍ ചിലര്‍ അങ്ങേയറ്റം നീചമായ വഴികളിലേക്ക് നീങ്ങുകയാണ്. അത് മറു ഭാഗത്തുനിന്നുള്ള ഒരാളായിരിക്കാം ഭരണകക്ഷിയായ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു എം.എല്‍.എ സംസാരിച്ചത്. അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരിക്കാം. ദയവുചെയ്ത് അന്വേഷണം പ്രഖ്യാപിക്കണം'' -എം.എല്‍.എ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad