Type Here to Get Search Results !

Bottom Ad

മഹാരാഷ്ട്രയിലും ബി.ജെ.പി കുതിരക്കച്ചവടം; നാല് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു



(www.evisionnews.co) കര്‍ണാടകത്തിന് പിന്നാലെ മഹാരാഷ്ട്രയിലും ബി.ജെ.പി കുതിരക്കച്ചവടം. മൂന്ന് എന്‍.സി.പി, എം.എല്‍.എമാരും ഒരു കോണ്‍ഗ്രസ് എം.എല്‍.എയുമാണ് രാജിവെച്ചത്. ഇവര്‍ ബുധനാഴ്ച ബി.ജെ.പി അംഗത്വമെടുത്തേക്കും.

എന്‍.സി.പി, എം.എല്‍.എമാരായ ശിവേന്ദ്രസിംഹരാജെ ഭോസലെ (സതാരെ), വൈഭവ് പിചഡ് (അകോലെ), സന്ദീപ് നായിക് (ഐറോലി), കോണ്‍ഗ്രസ് എം.എല്‍.എ കാളിദാസ് കൊലാംകര്‍ എന്നിവരാണ് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്.

എന്‍.സി.പിയുടെ മുംബൈ പ്രസിഡന്റ് സച്ചിന്‍ അഹിര്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എം.എല്‍.എമാരുടെ കൂടുമാറ്റം.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിലെയും എന്‍.സി.പിയിലെയും 50 എം.എല്‍.എമാരെങ്കിലും ബി.ജെ.പിയുമായി ബന്ധം പുലര്‍ത്തുന്നുവെന്ന് സംസ്ഥാന ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad