Type Here to Get Search Results !

Bottom Ad

ബില്‍ രാജ്യസഭയും കടന്നു: മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും


(www.evisionnews.co) മുത്തലാഖ് നിരോധന ബില്‍ രാജ്യ സഭ പാസാക്കി. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. ഇനി മുത്തലാഖ് ചെല്ലിയാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തും. മൂന്ന് വര്‍ഷം വരെ തടവും പിഴയും ശിക്ഷ.

കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാക്കിയ സുപ്രിംകോടതി വിധിക്കു ശേഷം മാത്രം 700 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ബില്‍ അവതരിപ്പിക്കവെ പ്രസാദ് പറ‍ഞ്ഞിരുന്നു.


ഭൂരിപക്ഷമില്ലാത്ത സഭയില്‍ 15 വോട്ടുകള്‍ അധികം നേടി ബില്‍ പാസാക്കാനായത് ബി.ജെ.പി സര്‍ക്കാറിന്റെ രാഷ്ട്രീയ വിജയമായി. നേരത്തെ 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്സഭയില്‍ ബില്‍ പാസായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. ഇനി ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad