Type Here to Get Search Results !

Bottom Ad

കൈയില്‍ കാശില്ലെങ്കിലും കരമടക്കാം: വില്ലേജുകളില്‍ ഇ.പി.ഒ.എസ് മെഷീന്‍ റെഡി


കാസര്‍കോട് (www.evisionnews.co): പഴയ പോലെ വില്ലേജ് ഓഫീസില്‍ നികുതി പണമടക്കാന്‍ ആളുകള്‍ക്ക് ഇനി ക്യൂവില്‍ നില്‍ക്കേണ്ട. എ.ടി.എം കാര്‍ഡ് ഉപയോഗിച്ചോ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നികുതി അടക്കാം. ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സമയം ലാഭിക്കാനും കള്ളനോട്ട് ഇടപാട് തടയാനും വില്ലേജ് ഓഫീസുകളില്‍ ഇ.പി.ഒ.എസ് മെഷീന്‍ തയാറായി. 

വില്ലേജ് ഓഫീസിലെ നികുതി പണമിടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിച്ച ഇപിഒഎസ് മിഷനിന്റെ ഉപയോഗം സംബന്ധിച്ച പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എ.ഡി.എം എന്‍. ദേവീദാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.ഐ.സി ജില്ലാ ഓഫീസര്‍ കെ. രാജന്‍ ക്ലാസെടുത്തു. ജൂനിയര്‍ സൂപ്രണ്ട് ആന്റോ ഷിജു സംസാരിച്ചു. ഇ.പി.ഒ.എസ് മെഷീന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്തു.

ഇ.പി.ഒ.എസ് മെഷീനില്‍ ചുവന്ന നിറത്തിലുള്ള ക്യാന്‍സല്‍ ബട്ടണ്‍, സ്‌ക്രോള്‍ ബട്ടണ്‍, മഞ്ഞ നിറത്തിലുള്ള ബാക്ക് ബട്ടണ്‍, പച്ച നിറത്തിലുള്ള കണ്‍ഫേം ബട്ടണ്‍ എന്നീ നാല് ബട്ടണുകള്‍ ഉണ്ടാകും. മെഷീന്‍ ഓണ്‍ ചെയ്യാന്‍ പച്ച ബട്ടണ്‍ കുറച്ച് സമയം അമര്‍ത്തി പിടിക്കണം. ഓരോ വില്ലേജിനും ഓരോ ട്രഷറി കോഡ് ആണ് ഉണ്ടാകുക.

Post a Comment

0 Comments

Top Post Ad

Below Post Ad