Type Here to Get Search Results !

Bottom Ad

ലോറിക്ക് പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് എട്ടുസ്ത്രീകള്‍ക്ക് പരിക്ക്

കാസര്‍കോട് (www.evisionnews.co): ലോറിക്ക് പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് യാത്രക്കാരായ എട്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഹൊസങ്കടിലെ മുംതാസ് (19), കൊടിയമ്മയിലെ മിസ്‌രിയ (18), ആയിഷ (30), മെഹ്റുനിസ (28), ഉപ്പള ഗോല്‍ഡന്‍ ഗെല്ലിയിലെ ആയിഷ (21), മണ്ണംകുഴിലെ നിഷ (31), കാസര്‍ക്കോട് പട്ളയിലെ സഫ്‌വാന (20), മംഗളൂരുവിലെ ഗീത (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നുമണിയോടെ കുമ്പള കണിപുര ഗോപാല കൃഷണ ക്ഷേത്രത്തിന്റെ സമീപത്താണ് അപകടം. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം തകര്‍ന്നു. ബസിന്റെ പിന്നിലേക്ക് ഇടിച്ച സ്‌കൂട്ടറിലെ യാത്രക്കാരന്‍ മംഗളൂരുവിലെ അന്‍സാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad