Type Here to Get Search Results !

Bottom Ad

സി.എല്‍ ഹമീദിന് നാക്ട് പുരസ്‌കാരം

കാസര്‍കോട് (www.evisionnews.co): സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് സി.എല്‍ ഹമീദിനെ എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ (നാക്ട്) പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതായി ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ ഹാജി അറിയിച്ചു. കാസര്‍കോട് ഗവ. കോളജിന്റെ പുരോഗതിക്കും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അടക്കമുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതിലും ഗവ. കോളജ് പി.ടി.എ പ്രസിഡന്റ്, ഒ.എസ്.എ പ്രസിഡന്റ് എന്നീ നിലകളില്‍ സി.എല്‍ ഹമീദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തി. 

കാസര്‍കോട് സാഹിത്യവേദി വൈസ് പ്രസിഡന്റും കേരള സ്റ്റേറ്റ് സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാണ് അദ്ദേഹം. വേള്‍ഡ് മലയാളി കൗണ്‍സില്‍ കാസര്‍കോട് റീജ്യണ്‍ കണ്‍വീനര്‍, കെസ്വ കാസര്‍കോട് റീജിയന്‍ പ്രസിഡന്റ്, കാസര്‍കോട് ഗവ. കോളജ് സ്‌കോളര്‍ഷിപ്പ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജുലൈ അവസാന വാരത്തില്‍ കാസര്‍കോട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. കാസര്‍കോട് ആര്‍ട്ട് ഫോറവുമായി സഹകരിച്ചാണ് അവാര്‍ഡ് ദാനചടങ്ങ് സംഘടിപ്പിക്കുന്നത്. എന്‍.എ അബൂബക്കര്‍ ഹാജി, വി.വി പ്രഭാകരന്‍, പ്രോഫ. വി. ഗോപിനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.




Post a Comment

0 Comments

Top Post Ad

Below Post Ad