Type Here to Get Search Results !

Bottom Ad

ചലോ സെക്രട്ടറിയേറ്റ്: കാസര്‍കോട് നിന്നും 130 പേര്‍


കാസര്‍കോട് (www.evisionnews.co): എംഎസ്എഫ് സംസ്ഥാന കമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉന്നയിച്ചും കാമ്പസുകളില്‍ എസ്എഫ്‌ഐ നടത്തുന്ന അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇടതു സര്‍ക്കാരിന്റെ നിലപാടിനുമെതിരെ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് ചലോ സെക്രട്ടറിയേറ്റ് എന്ന പേരില്‍ നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കുന്നതിനായി കാസര്‍കോട് ജില്ലയില്‍ നിന്ന് നൂറ്റിമുപ്പത് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം പുറപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, മുനീര്‍ ഹാജി, അഷ്റഫ് എടനീര്‍, ടിഡി കബീര്‍, അബ്ബാസ് ബീഗം, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തൂര്‍, എം എ നജീബ്, സഹീര്‍ ആസിഫ്, റൗഫ് ബായിക്കര, മുജീബ് കമ്പാര്‍, ഷംസുദ്ധീന്‍ കിന്നിങ്കാര്‍, റഹ്മാന്‍ ഗോള്‍ഡന്‍, ഹമീദ് സി.ഐ, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, നവാസ് കുഞ്ചാര്‍, നഷാത്ത് പരവനടുക്കം, സഹദ് അംഗഡിമുഗര്‍, അഷ്‌റഫ് ബോവിക്കാനം, സിദ്ദീഖ് മഞ്ചേശ്വരം, സവാദ് അംഗടിമൊഗര്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad