Type Here to Get Search Results !

Bottom Ad

മുസ്ലിംലീഗ് എസ്.പി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു


കാസര്‍കോട് (www.evisionnews.co): സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിനും പോലീസ് നിഷ്‌ക്രിയത്വത്തിനുമെതിരെ കാസര്‍കോട് മണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് ചീഫ് ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ച് അക്രമാസക്തമായി. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ ചൂരി ലീഗ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് എസ്.പി ഓഫീസിന് സമീപം ബാരിക്കേട് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

കാസര്‍കോടിന്റെയും മധൂര്‍ പഞ്ചായത്തിന്റെയും വിവിധ പ്രദേശങ്ങളില്‍ മുസ്്‌ലിം ന്യൂനപക്ഷ വിഭാഗത്തിന് നേരെ സംഘ്പരിവാര്‍ ക്രിമിനലുകള്‍ നടത്തി വരുന്ന അക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുക, രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യുക, പൊലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, ജനങ്ങള്‍ക്ക് സമാധാനം ഉറപ്പ് വരുത്തി സൈ്വര്യജീവിതത്തിന് അവസരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ ജനറല്‍ സെക്രട്ടറി എ.എ അബ്ദുല്‍ റഹിമാന്‍, പി.എം മുനീര്‍ ഹാജി, മൂസാ ബി ചെര്‍ക്കള, എ.ജി.സി ബഷീര്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.എ ജലീല്‍, മാഹിന്‍ കേളോട്ട്, അഷറഫ് എടനീര്‍, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, പി. അബ്ദുല്‍ റഹിമാന്‍ ഹാജി, ഹാരിസ് ചൂരി, അഡ്വ: വി.എം മുനീര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഖാലിദ് പച്ചക്കാട്, പി.ഡി.എ റഹ്്മാന്‍, കെ.ബി കുഞ്ഞാമു, കെ. അബ്ദുല്ലക്കുഞ്ഞി, ബദ്‌റുദ്ധീന്‍ താഷിം, അന്‍വര്‍ ഓസോണ്‍, അലി തുപ്പക്കല്‍, ഷാഫി ഹാജി കാറഡുക്ക, എം.എ ഹരിസ്, ഷംസുദ്ധീന്‍ കിന്നിംഗാര്‍, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, അനസ് എതിര്‍ത്തോട്, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, നവാസ് കുഞ്ഞാര്‍, ഇ.ആര്‍ ഹമീദ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad