കുമ്പള (www.evisionnews.co): ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള, മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ എന്നിവരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ സാംസ്‌കാരിക അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചെര്‍ക്കളം അബ്ദുള്ള അവാര്‍ഡ് കേരളത്തില്‍ സോഷ്യല്‍ മീഡിയ വഴി ചാരിറ്റി പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച എ.ബി കുട്ടിയാനം, ദക്ഷിണ കര്‍ണാടകയില്‍ സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായ ഡോ. ഷെയ്ഖ് ബാവ, എഴുത്തുകാരനും കോളമിസ്റ്റുമായ ഹംസ ന്യൂമാഹി എന്നിവര്‍ക്ക് നല്‍കി. പ്രഥമ എരഞ്ഞോളി മൂസ പുരസ്‌കാരം ഗായകന്‍ നിസാര്‍ വയനാട് ഏറ്റുവാങ്ങി.
ജില്ലാ മുസ്്‌ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. സത്താര്‍ ആരിക്കാടി അധ്യക്ഷത വഹിച്ചു. ഫക്രുദീന്‍ കൂനില്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ എന്നിവര്‍ മുഖ്യാതിഥികളായി. അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. എം. അബ്ബാസ്, എം.എ ഖാലിദ്, ക്യാപ്റ്റന്‍ മുഹമ്മദ് ഷരീഫ് കല്ലട്ര, അഡ്വ: സക്കീര്‍ അഹമ്മദ്, അന്‍വര്‍ സാദാത്ത് കോളിയടുക്കം, അബ്ദുല്‍ ഹമീദ് മച്ചമ്പാടി, ഹമീദ് കുഞ്ഞാലി, ഖലീല്‍, എ.കെ ആരിഫ്, വി.എന്‍ മുഹമ്മദലി, അഷ്റഫ് കൊടിയമ്മ, എം.പി ഖാലിദ്, സി.എ സുബൈര്‍, മുസ്തഫ മഷ്ഹൂര്‍ തങ്ങള്‍, റഷീദ് വിട്ട്‌ല, സെഡ്.എ കയ്യാര്‍ പ്രസംഗിച്ചു.

Post a Comment
0 Comments