കാഞ്ഞങ്ങാട് (www.evisionnews.co): സ്മൃതി മണ്ഡപത്തിന് സമീപത്ത് ലോട്ടറി വില്‍ക്കുകയായിരുന്നയാളില്‍ നിന്ന് ബൈക്കിലെത്തിയ യുവാവ് പണം കൊള്ളയടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് ലോട്ടറി ആവശ്യപ്പെടുകയും ലോട്ടറി നല്‍കുന്നതിനിടെ പണമടങ്ങിയ ബാഗ് തട്ടിപ്പിച്ച് കടന്നുകളയുകയുമായിരുന്നു. കോട്ടച്ചേരി ഭാഗത്തേക്ക് കടന്ന യുവാവിനെ തേടി ലോട്ടറി വില്‍പ്പനക്കാരന്‍ ഓട്ടോയില്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. അഞ്ചായിരം രൂപയിലധികം രൂപയും ലോട്ടറിയും നഷ്ടപ്പെട്ടു.

Post a Comment
0 Comments