ഉപ്പള (www.evisionnews.co): മണ്ണംകുഴിയില്‍ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണ്ണംകുഴിയില്‍ ചെറുതും വലുതുമായ വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മാസത്തിനിടെ അഞ്ചോളം അപകടങ്ങള്‍ നടന്നതായി നാട്ടുകാര്‍ പറയുന്നു. അപകടം കുറക്കാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ബാരിക്കേട് സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറച്ചിരുന്നു. ഇത് പൊലീസ് എടുത്തുമാറ്റിതോടെയാണ് അപകടം വര്‍ധിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മണിക്കൂര്‍ നീണ്ട ഉപരോധം പിന്നീട് കുമ്പള പൊലീസും നാട്ടുകാരും നടത്തിയ അനുരഞ്ജന ചര്‍ച്ചയിലൂടെ ബാരിക്കേട് സ്ഥാപിക്കാന്‍ തീരുമാനിച്ചതിന് ശേഷം സമരക്കാര്‍ പിന്തിരിഞ്ഞു. കഴിഞ്ഞ ദിവസമാണ് മണ്ണംകുഴിയിലുണ്ടായ ബൈക്കപകടത്തില്‍ അബ്ദുല്‍റഹ്മാന്‍ നടുപ്പള്ളം എന്ന ഗൃഹനാഥന്‍ മരിച്ചത്. അപകടത്തില്‍ അബ്ദുല്‍ റഹിമാന്റെ മകള്‍ക്കും പരിക്കേറ്റിരുന്നു.
Post a Comment
0 Comments