നുള്ളിപ്പാടിയില്‍ പള്ളിയില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍
evisionnews14:25:000
കാസര്‍കോട് (www.evisinnews.co): നുള്ളിപ്പാടി ജുമുഅത്ത് പള്ളിയില്‍ അതിക്രമിച്ചുകയറിയ യുവാവ് അറസ്റ്റിലായി. നുള്ളിപ്പാടിയിലെ രമേശനെയാ (35)ണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പോലീസെത്തി രമേശനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു. 153എ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
Post a Comment
0 Comments