കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ ബജറ്റിനും സംസ്ഥാന സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ് വര്‍ധനക്കുമെതിരെ എസ്.ടി.യു സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ തൊഴിലാളി മാര്‍ച്ച് ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള താക്കീതായി മാറി. പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കമുള്ള നിരവധി തൊഴിലാളികള്‍ അണിനിരന്നു.
എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്റഫ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ഭാരവാഹികളായ മുംതാസ് സമീറ, ടി. അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, ഷംസുദ്ദീന്‍ ആയിറ്റി, എം.എ മക്കാര്‍, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളൊ, ടി.പി മുഹമ്മദ് അനീസ്, പി.ഐ.എ ലത്തീഫ്, എ.ജി അമീര്‍ ഹാജി, മാഹിന്‍ മുണ്ടക്കൈ, ആയിഷത്ത് താഹിറ, ബീഫാത്തിമ ഇബ്രാഹിം പ്രസംഗിച്ചു. ഫെഡറേഷന്‍ നേതാക്കളായ ഷുക്കൂര്‍ ചെര്‍ക്കള, സുബൈര്‍ മാര, അബ്ദുല്‍ റഹ്മാന്‍ വളപ്പ്, സി.എ ഇബ്രാഹിം എതിര്‍ത്തോട്, ഇബ്രാഹിം പറമ്പത്ത്, യൂനുസ് വടകരമുക്ക്, അബൂബക്കര്‍ കണ്ടത്തില്‍, എസ്.എം മുഹമ്മദ് കുഞ്ഞി, ഹാരിസ് ബോവിക്കാനം, എല്‍.കെ ഇബാഹിം, കരീം കുശാല്‍നഗര്‍, സിദ്ദീഖ് ചക്കര, മുഹമ്മദ് ബേഡകം, മന്‍സൂര്‍ മല്ലത്ത്, മുജീബ് കമ്പാര്‍, മജീദ് സന്തോഷ് നഗര്‍, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, ആമു തായല്‍, മുഹമ്മദ് കുഞ്ഞി കുളിയങ്കാല്‍, ജബ്ബാര്‍ പൊറോപ്പാട്, ജാഫര്‍ മൂവാരിക്കുണ്ട്, ഹമീദ് ബെദിര, കെ. പള്ളിക്കുഞ്ഞി, അബ്ദുല്ല ഹാഷിമി, ശബീര്‍ തുരുത്തി, ഷക്കീല മജീദ് ഇല്യാസ് ബേക്കല്‍ നേതൃത്വം നല്‍കി

Post a Comment
0 Comments