Type Here to Get Search Results !

Bottom Ad

രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കാസർകോട് അരങ്ങൊരുങ്ങുന്നു

കാസർകോട് (www.evisionnews.co): രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കാസർകോട് അരങ്ങൊരുങ്ങുന്നു. കാസർകോടിനൊരിടം സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം സെപ്റ്റംബർ 13, 14, 15 തീയതികളിലായി മുൻസിപ്പൽ കോൺഫറൻസ് ഹാൾ, വനിതാ ഭവൻ എന്നിവിടങ്ങളിൽ ആയി നടക്കും. അക്കാദമിക് അവാർഡുകൾ നേടിയതടക്കമുള്ള ലോക ഭാഷാ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാവും. ഷോർട്ട് മൂവി മത്സര വിഭാഗവും ഉണ്ട് എന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത. 

കഴിഞ്ഞ വർഷം അരങ്ങേറിയ പ്രഥമ ചലച്ചിത്രോത്സവം പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി പ്രവർത്തനങ്ങളും ഇടപെടലുകളും കൊണ്ട് പൊതു ജനങ്ങൾക്കിടയിൽ സ്വീകാര്യമായ കാസർകോടിനൊരിടം കൂട്ടായ്മ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള ആയത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ ചലച്ചിത്ര മേളയുടെ ഉത്സവാന്തരീക്ഷം കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. സിനിമാ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ മേളയുടെ ഭാഗമാകും എന്നതും ഇത്തവണ മേളയെ കൂടുതൽ ജനകീയമാക്കും. 

ചലച്ചിത്ര മേളയോടനുബന്ധിച്ചു ഷോർട്ട് മൂവി തിരക്കഥാ രചനാ മത്സരം, പുസ്തക മേള, ചിത്ര പ്രദർശനം, ഫോട്ടോ പ്രദർശനം, ഫുഡ് ഫെസ്റ്റ് തുടങ്ങിയവും ഉണ്ടാവും. കൂടാതെ മൂന്ന് ദിവസങ്ങളിലും രാത്രി സംഗീത പരിപാടികളും മെഗാ ഷോകളും ഉണ്ടാവും. ഷോർട്ട് മൂവി അവാർഡുകൾക്കായി കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ചിത്രങ്ങൾ ക്ഷണിക്കും. തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് പ്രൈസ് മണി, പ്രശസ്തി പത്രം, ഉപഹാരം എന്നിവ നൽകും. നോമിനേഷൻ നേടുന്ന ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാവും.

Post a Comment

0 Comments

Top Post Ad

Below Post Ad