Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു


കേരളം (www.evisionnews.co): തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ തുടരുന്ന ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി.

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിലും ഉത്തരക്കടലാസ് ചോര്‍ച്ചയ്ക്കുമെതിരെയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കോളജിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കോളജിന് മുന്നില്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. 2500 ഓളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. കോളേജിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad