കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബാപ്പാലിപ്പൊനം കമ്പാര്‍ മുഹമ്മദ്- നഫീസ ദമ്പതികളുടെ മകന്‍ ജുനൈദാ (23)ണ് മരിച്ചത്. കുടുംബത്തോടപ്പം യാത്രപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബദിയടുക്ക പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിയിരുന്നു. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, ജന്‍സീന, ആയിഷ, ഉസ്മാന്‍, പരേതനായ അബ്ദുല്‍ റഹ്മാന്‍.

Post a Comment
0 Comments