Type Here to Get Search Results !

Bottom Ad

സഭാതര്‍ക്കം: വൃദ്ധയുടെ മൃതദേഹം സെമിത്തേരിക്ക് പുറത്ത് സംസ്‌കരിക്കും


(www.evisionnews.co) ഓര്‍ത്തഡോക്സ് – യാക്കോബായ സഭാതര്‍ക്കത്തെ തുടര്‍ന്ന് ആറു ദിവസമായിട്ടും സംസ്‌കാരം നടത്താനാകാതിരുന്ന 84-കാരിയുടെ മൃതദേഹം പള്ളിസെമിത്തേരിക്ക് പുറത്ത് സംസ്‌കരിക്കും. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച പള്ളിക്കല്‍ സ്വദേശിയായ മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹമാണ് സംസ്‌കരിക്കാനാകാത്തതിനെ തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. പൊലീസ് റവന്യു വകുപ്പുകള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സെമിത്തേരിക്ക് പുറത്ത് സംസ്‌കാരം നടത്താമെന്ന സമവായത്തിലേക്ക് എത്തിയത്.

കഴിഞ്ഞ നാലാം തീയതിയാണ് 84കാരിയായ മറിയാമ്മ ഫിലിപ്പ് മരിച്ചത്. പൊതു സെമിത്തേരിയാണ് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ പുതിയ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സെമിത്തേരിയുടെ അവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കിട്ടുകയും യാക്കോബായ വിശ്വാസിയായ മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം കാദിശ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതിന് ഓര്‍ത്തഡോക്‌സ് വിഭാഗം എതിര്‍ക്കുകയം ചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

ഒടുവില്‍ പ്രശ്‌നത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് താല്‍കാലിക പ്രശ്‌നപപരിഹാരമായത്. 84കാരിയുടെ മൃതദേഹം മരിച്ച് ആറ് ദിവസമായിട്ടും സഭാതര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കരിക്കാത്ത സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം.

വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. മരിച്ച മറിയാമ്മയുടെ മകന്‍ നല്‍കിയ പരാതിയിലായിരുന്നു കമ്മീഷന്റെ ഇടപെടല്‍. ഇതിനെ തുടര്‍ന്നാണ് സംസ്‌കരിക്കാന്‍ മറ്റൊരു സ്ഥലം എന്ന നിര്‍ദേശം ജില്ലാ ഭരണകൂടം മുന്നോട്ട് വച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad