(www.evisionnews.co) കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി രാജി വെക്കില്ലെന്ന് തീരുമാനം. തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഇങ്ങനൊരു തീരുമാനത്തിന് മുതിര്‍ന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും രാജി വെക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ചര്‍ച്ചയില്‍ വ്യക്തമാക്കി. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡി കെ ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയില്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍, കെ.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു എന്നിവര്‍ പങ്കെടുത്തു.
കൂറ് മാറിയ എംഎല്‍എ മാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. എംഎല്‍എമാര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ഡിജിപിയോട് കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ ഇനിയും താമസിപ്പിക്കാതെ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. കേസ് നാളെ വീണ്ടും പരിഗണിക്കും. അതേസമയം തങ്ങള്‍ കൂറ് മാറിയിട്ടില്ലെന്ന് എംഎല്‍എ മാര്‍ കോടതിയില്‍ പറഞ്ഞു.

Post a Comment
0 Comments