Type Here to Get Search Results !

Bottom Ad

ഓടിച്ചു പിടിക്കേണ്ട: രാത്രികാല കസ്റ്റഡി ഒഴിവാക്കാനും നിര്‍ദേശം


കേരളം (www.evisionnews): നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് പിന്നാലെ പോലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വകുപ്പ്. ജനക്കൂട്ടം പിടിച്ചുനല്‍കുന്ന പ്രതികളെ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകരുത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്റ്റേഷനിലേക്ക് കൊണ്ടുപേകാവൂ എന്നാണ് പൊലീസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത്.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പൊലീസ് പ്രതിസ്ഥാനത്ത് വരികയും പൊലീസിനെതിരെ വിമര്‍ശനങ്ങളുയരുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം. സ്റ്റേഷന്‍ ലോക്കപ്പിലുള്ള പ്രതികളുടെ വിവരങ്ങള്‍ ഉടന്‍ ജില്ലാപൊലീസ് മേധാവിയെ അറിയിക്കണം. അതീവ ഗുരുതര കേസുകളിലൊഴികെ രാത്രികാല കസ്റ്റഡി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad