ബദിയടുക്ക (www.evisionnews.co): ചെര്‍ക്കള- കല്ലടുക്ക, ബദിയടുക്ക- ഏത്തടുക്ക- സുള്യപദവ്, പുണ്ടൂര്‍- നെക്രം പാറ എന്നീ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുന്നതിന് അധികൃതരുടെ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. പണം മാറ്റിവെച്ചിട്ടും ഇപ്പഴും ഒച്ചിഴയുന്ന വേഗത്തില്‍ പണി നീങ്ങുന്ന ചെര്‍ക്കള- കല്ലടുക്കറോഡില്‍ മഴ ശക്തമായതോടു കൂടി വലിയ തോതില്‍ മണ്ണിടിച്ചലും വലിയ അപകടങ്ങള്‍ ഉണ്ടാകന്ന രീതിയിലുള്ള കുഴികള്‍ രൂപപെട്ടിരിക്കുകയും ചെയ്തിരിക്കുന്നു.
ബദിയടുക്ക- ഏത്തടുക്ക- സുള്യപദവ് റോഡില്‍ ഗതാഗതം നിലച്ച അവസ്ഥയാണ്. സ്‌കൂള്‍ വാഹനം ഉള്‍പ്പടെ ചെറുതും വലുതുമായ യാത്ര വാഹനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്റോസള്‍ഫാന്‍ രോഗികളുള്‍പ്പടെയുള്ളവരെ ചുമന്നു കൊണ്ട് പോകേണ്ട അവസ്ഥയാണുള്ളത്. മേല്‍പറഞ്ഞ റോഡുകള്‍ അടിയന്തിരമായി ഗതാഗത യോഗ്യമാക്കുന്നതിന് വേണ്ടിയും ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ട് ഉപയോഗിച്ച് റോഡുപണി പൂര്‍ത്തീകരിക്കുന്നതിന് വേണ്ട ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിലുള്ള ഉദ്വോഗസ്ഥന്മാര്‍ ഇടക്കിടക്ക് സ്ഥലം മാറിപ്പോകുന്നതുമൂലം ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ അധികരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇനിയും കാലതാമസം ഉണ്ടായാല്‍ വീണ്ടും ബഹുജന പ്രക്ഷോഭം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.
സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ കിന്നിംഗാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. കരുണാകരന്‍, അന്‍വര്‍ ഓസോണ്‍, ബി.എന്‍ നരേന്ദ്രന്‍, ബദ്‌റുദ്ധീന്‍ താസിം, ചന്ദ്രഹാസറൈ, പി.എം.എസ് ഹാരിസ്, രവി എം, രാജു സ്റ്റീഫന്‍, അബ്ദുല്ല ചാലക്കര, ജീവന്‍ തോമസ്, ബാബു മാര്‍ക്കോസ്, മൊയ്തീന്‍ കുട്ടി, സിജു ജോര്‍ജ്, ഫാറൂഖ് ഒമ്പഡാജ, ഉദയശങ്കര, അബ്ദുല്‍ ഹമീദ് ബാറക, അഖിലേശ് നഗ്യമുഖം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കടുത്തു. ഹാജി മുഹമ്മദ് കുഞ്ചാര്‍ സ്വാഗതവും സമര സമിതി കോര്‍ഡിനേറ്റര്‍ അഷറഫ് മുനിയുര്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments