മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മംഗലാപുരം- കാസര്‍കോട് ദേശിയ പാതയില്‍ രൂപം കൊണ്ട മരണ കുഴികള്‍ അടിയന്തിരമായി നികത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ ദേശീയ പാത ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് കമ്പാര്‍ ജനസെക്രട്ടറി ജീലാനി കല്ലങ്കൈ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി,
ദേശിയ പാതയിലെ പാതാളക്കുഴികള്‍ രൂപപ്പെട്ടിട്ട് ദിവസങ്ങളായിട്ടും താല്‍ക്കാലികമായി പരിഹാരം കാണാന്‍ പോലും ദേശീയപാത അതോറിറ്റിക്ക് സാധിച്ചിട്ടില്ല. റോഡ് ഗതാഗതയോഗ്യമാക്കാത്ത സര്‍ക്കാറിന് വാഹന ടാക് സോ പിഴയോ ഈടാക്കാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Post a Comment
0 Comments