Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് പ്രതിനിധി സമ്മേളനം: ചെമ്മനാട് പഞ്ചായത്തില്‍ തുടക്കമായി


ചട്ടഞ്ചാല്‍ (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് പ്രതിനിധി സമ്മേളനത്തിന് ചെമ്മനാട് പഞ്ചായതില്‍ തുടക്കമായി. തൈര ശാഖയില്‍ നടന്ന പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആഷിഫ് മാളികെ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി. മുന്‍ പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി പെരുമ്പള, അബുബക്കര്‍ കണ്ടത്തില്‍, അന്‍വര്‍ കോളിയടുക്കം ഉപഹാരം നല്‍കി ആദരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.ഡി ഹസന്‍ ബസരി, മുസ്ലിം ലീഗ് പഞ്ചായത് വൈസ് പ്രസിഡന്റ് മുസ്തഫ മച്ചിനടുക്കം, സുലുവാന്‍ ചെമനാട്, മൊയ്തു തൈര, ഖലന്തര്‍ തൈര പ്രസംഗിച്ചു.

പഞ്ചായത്ത്് സെക്രട്ടറി നശാത്ത് പരവനടുക്കം റിട്ടേണിംഗ് ഓഫീസറായി. തൈര ശാഖാ ഭാരവാഹികള്‍: യൂസഫ് കൊടവളപ്പ് (പ്രസി), ടി.എ ഇര്‍ഷാദ്, സിദ്ധീഖ് കുന്നില്‍ (വൈസ് പ്രസി), നാഫിഹ് തൈര (ജന. സെക്ര), അബ്ദുല്ല എം.ടി, സിദ്ധീഖ് എന്‍.എം (സെക്ര), റഹീം ടി.എസ് (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad