Type Here to Get Search Results !

Bottom Ad

മുംബൈയില്‍ എം.ടി.എൻ എൽ കെട്ടിടത്തിൽ തീ പിടുത്തം, നൂറോളം പേര് കുടുങ്ങിയതായി സംശയം



മുംബൈ (www.evisionnews.co) ബാന്ദ്രയില്‍ എംടിഎന്‍എല്‍ (മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്) കെട്ടിടത്തില്‍ തീ പിടിത്തം. നൂറോളം പേര്‍ കെട്ടിടത്തില്‍ കുടങ്ങിയിട്ടുള്ളതായാണ് പിടിഐയുടെ റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കുള്ളതായി ഇതുവരെ വിവരമില്ല. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് പത്ത് നില കെട്ടിടത്തില്‍ തീ പിടിത്തമുണ്ടായത്.

മൂന്നും നാലും നിലകളിലാണ് തീ പിടിത്തമുണ്ടായത്. ടെറസില്‍ കുടുങ്ങിയവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കെട്ടിടം ഫയര്‍ ബ്രിഗേഡ് സെന്ററിന് അടുത്താണ്. ഫയര്‍ഫോഴ്‌സിന്റെ 14 എഞ്ചിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

മുകളിലെ നിലകളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ആംബുലന്‍സും ആറ് വാട്ടര്‍ ടാങ്കറുകളും ഇവിടെയെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും തീ അണയ്ക്കാനുള്ള ശ്രമവും തുടരുന്നതായി ചീഫ് ഫയര്‍ ഓഫീസര്‍ പി രഹാംഗ്ദലേ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad