കാസര്‍കോട് (www.evisionnews.co): കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്റെ (കൈറ്റ്) ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പ്രൈമറി സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ബെദിര പി.ടി.എം.എ.യു.പി സ്‌കൂളിലേക്ക് ലഭിച്ച പതിനാല് ലാപ്‌ടോപ്പുകളുടെയും നാല് പ്രൊജക്ടറുകളുടെയും ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. നന്ദികേഷന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റ്യന്‍ ബര്‍ണാഡ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കാസിം മാസ്റ്റര്‍, കൈറ്റ് ജില്ലാ ഓഫീസര്‍ രാജേഷ്, പ്രൈമറി ഹെഡ്മാസ്റ്റര്‍ ഫോറം സെക്രട്ടറി മധു മാസ്റ്റര്‍, കൈറ്റ് ഓഫീസര്‍ റോജി ജോസഫ്, ജമാ അത്ത് പ്രസിഡന്റ് സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, മാനേജ്‌മെന്റ് സെക്രട്ടറി മമ്മു ചാല, പി.ടി.എ പ്രസിസന്റ് ഹാരിസ് ബെദിര, ഒ.എസ്.എ. പ്രസിഡന്റ് സലീം അത്തിവളപ്പ്, ഒ.എസ്.എ ട്രഷറര്‍ മുഹമ്മദ് മാണിമൂല, പി.ടി.എ വൈസ് പ്രസിഡന്റ് ഷഫീര്‍ പടുപ്പില്‍, സീനിയര്‍ അസിസ്റ്റന്റ് റോഷ്‌നി ക്രിഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി പി.വി രാകേഷ്, ഇ.ടി. കോര്‍ഡിനേറ്റര്‍ യൂനുസ് മാസ്റ്റര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ സതീഷ് ചന്ദ്രന്‍, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.എ അബ്ദുല്ല, എ.കെ പുഷ്പവല്ലി, ഫാത്തിമത് റസ്‌ലി സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ പി.സി അബ്ദുല്ല സ്വാഗതവും ശോഭന നന്ദിയും പറഞ്ഞു.

Post a Comment
0 Comments