കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ മേഘലിയിലെ അവകാശ ലംഘനത്തിനെതിരെയും സര്‍ക്കാരിന്റെ കെടുകാര്യസ്ഥക്കെതിരെയും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ചലോ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്നും 60ഓളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം എം.എസ്.എഫ് കണ്‍വന്‍ഷനില്‍ തീരുമാനമായി. പരിപാടിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.
റഫീഖ് വിദ്യാനഗറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ട്രഷറര്‍ അസ്ഹര്‍ മണിയനോടി, മറ്റു ഭാരവാഹികളായ നവാസ് കുഞ്ചാര്‍, ജാബിര്‍ തങ്കയം, നഷാത്ത് പരുവനടുക്കം, സിദ്ധീഖ് മഞ്ചേശ്വരം, സയ്യിദ് താഹാ തങ്ങള്‍, അഷ്‌റഫ് ബോവിക്കാനം, സഹദ് അംഗടിമുഗര്‍, സലാം ബെളിഞ്ചം, മണ്ഡലം സെക്രട്ടറി ഷാനവാസ് മാര്‍പ്പനടുക്കം, മുര്‍ഷിദ് മുഹമ്മദ്, ഹബീബ് തുരുത്തി, സിദ്ധിഖ് മൊഗര്‍, സക്കീര്‍ ബദിയടുക്ക, സഹദ് ബാങ്കോട്, സബാഹ് മധൂര്‍, ഹാഷിം കാറഡുക്ക, ഇജാസ് കുംബഡാജെ, ഷബീര്‍ ബെള്ളൂര്‍, ഖലീല്‍ അബൂബക്കര്‍ സംസാരിച്ചു. ഷാനിഫ് നെല്ലിക്കട്ട സ്വാഗതവും സവാദ് മൊഗര്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments