കാസര്‍കോട് (www.evisionnews.co): ഹൃദയ വാല്‍വിന് തകരാറുള്ള രണ്ടുദിവസം പ്രായമുള്ള കുട്ടിയുമായി കാസര്‍കോട് കിംസ് ആശുപത്രിയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് ഏഴര മണിക്കൂറില്‍ തിരുവനന്തപുരം ശ്രീചിത്രയിലെത്തി. ഉദുമ സ്വദേശികളായ നാസര്‍- മുനീറ ദമ്പതികളുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാണ് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ കെ.എല്‍ 60ജെ 7739 നമ്പര്‍ പാണക്കാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സ് കാസര്‍കോട്ട് നിന്നും യാത്രതിരിച്ചത്.
ദൗത്യം ഏറ്റെടുത്ത് നിരവധി സന്നദ്ധ സംഘടനകളും ജനങ്ങളും വഴിയൊരുക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. നേരത്തെ 2019 ഏപ്രില്‍ 16ന് മംഗലാപുരത്ത് നിന്നും 15ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പാഞ്ഞെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ ദേളി തന്നെയാണ് വളയംപിടിച്ചത്. പിഞ്ചുകുഞ്ഞിന്റെ ജീവനായി ലോകം പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ വ്യാഴാഴ്ച രാവിലെ അഞ്ചുമണിയോടെ ആംബുലന്‍സ് തിരുവനന്തപുരം ശ്രീചിത്രയിലെത്തി. സഹായി അബ്ദുല്ല, നേഴ്സ് ഷിജോ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ ശ്രീചിത്രയിലെത്തിച്ചത്. യാത്രയിലുടനീളം വിവരങ്ങള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റെ ഫേസ്ബുക്ക് ലൈവിലൂടെ കൈമാറിയത് യാത്ര സുഗമമാക്കി.

Post a Comment
0 Comments