
(www.evisionnews.co) കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തിരക്കിട്ട ചര്‍ച്ചകളിലാണ് മുഖ്യമന്ത്രി എച്ച്, ഡി കുമാര സ്വാമിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലും. അധികാരം താഴെ പോകാതിരിക്കാതിരിക്കാനുള്ള ചരടുവലികള്‍ ഇനിയെന്ത് എന്നുള്ള ചര്‍ച്ചകളിലാണ് ഇരുവരും ശ്രദ്ധയൂന്നുന്നത്. ചര്‍ച്ചയില്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍, കെ.സി.സി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു എന്നിവരും പങ്കെടുക്കുന്നുണ്ട്. 16 എം.എല്‍.എമാര്‍ രാജിവെച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജിവെയ്ക്കാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന അവസ്ഥയാണ് എച്ച്. ഡി കുമാര സ്വാമിക്ക്.
ബി.ജെ.പി 107 പേരുടെ പിന്തുണയുമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആലോചനയിലാണ്. ഡി.കെ ശിവകുമാറിനെ മുംബൈയില്‍ എത്തിച്ച്, രാജി വെച്ച എം.എല്‍.എമാരെ തിരികെ എത്തിക്കാമെന്നായിരുന്നു സഖ്യ സര്‍ക്കാര്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇത് നടക്കാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ശിവകുമാറിന് എം.എല്‍.എമാരെ കാണാന്‍ പോലും സാധിച്ചില്ല. ഇതിനിടെയായിരുന്നു രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവെച്ചത്.ഇതോടെ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യ സര്‍ക്കാറിന്റെ പിന്തുണ നൂറ് പേരായി കുറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. പുറത്തുള്ള എം.എല്‍.എമാരില്‍ പരമാവധി എട്ടു പേരുടെയെങ്കിലും പിന്തുണ ലഭിച്ചെങ്കില്‍ മാത്രമെ സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ സാധിയ്ക്കു. ഇന്നലെ രാജിവെച്ച രണ്ടു പേരും മുംബൈയിലെ വിമതര്‍ക്കൊപ്പം ചേര്‍ന്നു. കൂടുതല്‍ പേര്‍ രാജി വച്ചേക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
Post a Comment
0 Comments