Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ കടത്തിയ 1.100കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുമ്പള (www.evisionnews.co): സ്‌കൂട്ടറില്‍ കടത്തിയ 1.100 കിലോഗ്രാം കഞ്ചാവുമായി ആരിക്കാടി സ്വദേശിയെ കുമ്പള എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ആരിക്കാടി കടവത്തെ ഹനീഫ (39)യാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മൊഗ്രാലില്‍ വെച്ച് സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ഒരാള്‍ക്ക് കഞ്ചാവ് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഹനീഫയെ പിടിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്ന കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.കെ ബാലകൃഷ്ണന്‍, സതീഷന്‍ നാല്പുരയ്ക്കല്‍, സിവില്‍ ഓഫീസര്‍മാരായ എം.പി സുധീന്ദ്രന്‍, കെ.പി ശരത്, കണ്ണന്‍ കുഞ്ഞി, ഡ്രൈവര്‍ എം.വി സുമോദ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. 




Post a Comment

0 Comments

Top Post Ad

Below Post Ad