Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ പ്രവേശനം: കാസര്‍കോട് ഉപജില്ലയില്‍ ബെദിര പാണക്കാട് തങ്ങള്‍ എ.യു.പി സ്‌കൂള്‍ ഒന്നാമത്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സബ് ജില്ലയില്‍ 2019-20 അധ്യയന വര്‍ഷം ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ വിദ്യാലയത്തിനുള്ള കാസര്‍കോട് പ്രൈമറി ഹെഡ്മാസ്റ്റര്‍ ഫോറത്തിന്റെ അവാര്‍ഡ് ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളിന്. പ്രൈമറി ഹെഡ്മാസ്റ്റേര്‍സ് ഫോറം കാസര്‍കോട്ട് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. നന്ദികേഷന്‍ സ്‌കൂള്‍ മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞിക്ക് അവാര്‍ഡ് കൈമാറി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.സി അബ്ദുല്ല, പി.ടി.എ പ്രസിഡന്റ്് ഹാരിസ് ബെദിര, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റ്യന്‍ ബര്‍ണാഡ്, കാസര്‍കോട് ഉപജില്ല ഡയറ്റ് ഫാക്കല്‍റ്റി മധു, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കാസിം, എച്ച്.എം ഫോറം സെക്രട്ടറി മധു, സ്‌കൂള്‍ സീനിയര്‍ അസി. രോഷ്‌നി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad