Type Here to Get Search Results !

Bottom Ad

ബൈക്കിടിച്ച് പരിക്കേറ്റ ഉപ്പള സ്വദേശി മരിച്ചു

കാസര്‍കോട് (www.evisionnews.co): ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയിലായിരുന്ന ഉപ്പള മണ്ണംകുഴി സ്വദേശി മരിച്ചു. മണ്ണംകുഴിയിലെ അബ്ദുല്‍ റഹ്മാന്‍ നെടുവളപ്പ് (55)ആണ് മരിച്ചത്. ഇന്നലെ രാവിലെ മകള്‍ അസ്രീനയെ കോളജിലേക്ക് ബസ് കയറ്റി അയക്കാന്‍ സോങ്കാലിലേക്ക് നടന്നുപോകുന്നതിനിടെ മണ്ണംകുഴിയിലെ വീടിന് സമീപംവെച്ച് നിയന്ത്രണംവിട്ട് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബ്ദുല്‍ റഹ്്മാനും മകള്‍ അസ്രീനയും റോഡിലേക്ക് തെറിച്ചുവീണു. തലക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ റഹ്്മാനെ മംഗളൂരുവിലെ യൂണിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ഖദീജ. അസ്രീന ഏകമകളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad