ദുബൈ (www.evisionnews.co): 'രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ' എന്ന പ്രമേയം മുന്‍നിര്‍ത്തി ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെയും അബീര്‍ അല്‍നൂര്‍ പോളി ക്ലിനിക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പും മെഗാ മെഡിക്കല്‍ ക്യാമ്പും ജൂലൈ 12നു ഉച്ചക്കു രണ്ടുമണി മുതല്‍ രാത്രി പത്തുമണി വരെ ദുബൈ അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടക്കും. അബീര്‍ അല്‍നൂര്‍ പോളിക്ലിനിക്കിലെ ഡോക്ടര്‍മ്മാരുടെ സേവനവും ചികിത്സയും ക്യാമ്പില്‍ സൗജന്യമായിരിക്കും. രക്തദാനം ചെയ്യുന്നവര്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ഡോണേര്‍സ് കാര്‍ഡും ലഭ്യമാവും.
മുന്‍തവണകളില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിനും മെഡിക്കല്‍ ക്യാമ്പിനും ലഭിച്ച പിന്തുണയും പ്രോത്സാഹനവുമാണ് വീണ്ടും ഇത്തരം ഒരുക്യാമ്പ് സംഘടിപ്പിക്കാന്‍ പ്രചോദനം ആയത്. സന്നദ്ധ രക്തദാതാക്കളെ പ്രോത്സാഹിപ്പിക്കാനും രക്തദാനം വഴി ആരോഗ്യം സംരക്ഷണം എന്ന സന്ദേശം എത്തിക്കാനും ജീവന്‍ രക്ഷയുടെ പ്രാധാന്യത്തെ ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ഒരേസമയം 16പേര്‍ക്ക് രക്തം നല്‍കാന്‍ സാധിക്കുംവിധമാണ് ക്യാമ്പ് സജ്ജീകരിക്കുന്നത്. ആയതിനാല്‍ കൂടുതല്‍ പേര്‍ക്ക് രക്തംനല്‍കാനുള്ള അവസരം ലഭിക്കും. വാഹനം സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
0556433818, 0505153060, 0552427443, 0551552889, 0555747636 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ സത്താര്‍ ആലംപാടി ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് ചൗക്കി അറിയിച്ചു.

Post a Comment
0 Comments