Type Here to Get Search Results !

Bottom Ad

മാമി ന്യൂ ബോണ്‍ ഡിസൈനിംഗ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www.evisionnews.co): മാമി ന്യൂ ബോണ്‍ ഡിസൈനിംഗ് സ്റ്റുഡിയോ നുള്ളിപ്പാടിയിലെ ഹൈവെ കാസ്്റ്റില്‍ ഹോട്ടലിന് സമീപം ഭാരത് അപ്പാര്‍ട്ട്‌മെന്റില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഖയ്യൂം മാന്യ ഉദ്ഘാടനം ചെയ്തു. മാമി എം.ഡി റഫീഖ് കേളോട്ട്, പാട്ണര്‍ ഖാലിദ് ഷാന്‍, അബ്ദുല്‍ റഹ്്മാന്‍, നിയാല്‍ ഹസൈനാര്‍, ഡിസൈനര്‍ നുഹ റഫീഖ്, ഷംസുദ്ദീന്‍ കിന്നിംഗാര്‍, റഊഫ് ബായിക്കര, എം.എ നജീബ് സംബന്ധിച്ചു.

നവജാത ശിശുക്കള്‍ക്കാവശ്യമായ ഏതെരു വസ്ത്രവും മാമി ഫാഷന്‍ സ്റ്റുഡിയോവില്‍ ഡിസൈന്‍ ചെയ്ത് നല്‍കും. സിനിമാ രാഷ്ട്രീയ രംഗത്തെ സെലബ്രിറ്റികളുടെ മക്കള്‍ക്ക് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത നല്‍കുന്ന നുഹയാണ് മാമിയുടെ ഡിസൈനര്‍. സാധരണക്കാരുടെ കൈയിലൊതുങ്ങുന്ന ബഡ്ജറ്റിലും മാമിയില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കും. ക്രഡിലിംഗ് വസ്ത്രങ്ങള്‍ക്കുള്ള പ്രതേക വിഭാഗം മാമിയിലുണ്ട്. കസ്റ്റമൈഡിഡ് റോമ്പര്‍, റ്റുറ്റു ഫ്രോക്ക്, കസ്റ്റമൈഡിസ് ഗിഫ്റ്റ്, ബെഡിംഗ് സെറ്റ് തുടങ്ങിയവ കസ്റ്റമറുടെ ഇഷ്ടാനുസരണം മാമയില്‍ ഡിസൈന്‍ ചെയ്യാം.


Post a Comment

0 Comments

Top Post Ad

Below Post Ad