Type Here to Get Search Results !

Bottom Ad

സ്ത്രീധനത്തിന്റെ പേരില്‍ യുവമോര്‍ച്ച നേതാവിന്റെ ഭാര്യ വെടിയേറ്റ് മരിച്ചു

ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശില്‍ ബി.ജെ.പി യുവജന വിഭാഗം നേതാവിന്റെ ഭാര്യ വെടിയേറ്റു മരിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച (ബി.ജെ.വൈ.എം) ബാരാബങ്കി ജില്ലാ നേതാവ് രാഹുല്‍ സിംഗിന്റെ ഭാര്യ സ്‌നേഹലത (30)യാണ് കൊല്ലപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരില്‍ രാഹുല്‍ സിംഗ് സ്‌നേഹലതയെ വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് പിതാവ് രാം കുമാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രാഹുല്‍ സിംഗിനെതിരെ പൊലിസ് കേസെടുത്തു. ബന്ധുക്കളായ മറ്റ് അഞ്ചുപേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

കൊലപാതകം, സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം ഭര്‍ത്താവോ ബന്ധുക്കളോ യുവതിയോട് ക്രൂരമായി പെരുമാറല്‍, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീധനത്തെച്ചൊല്ലി രാഹുല്‍ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി 27- നായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു.

വിവാഹം കഴിഞ്ഞയുടന്‍ കാര്‍ വാങ്ങി നല്‍കണമെന്ന് രാഹുല്‍ യുവതിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായും സ്ത്രീധനത്തിന്റെ പേരില്‍ തന്റെ ജീവനു പോലും ഭീഷണിയുണ്ടെന്ന് മകള്‍ പറഞ്ഞതായും പിതാവിന്റെ പരാതിയിലുണ്ട്. രാഹുലിന്റെ ബന്ധുക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ടെന്ന് പൊലിസ് പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad