Type Here to Get Search Results !

Bottom Ad

ബൈക്കിടിച്ച് പിതാവിനും മകള്‍ക്കും പരിക്ക്

ഉപ്പള (www.evisionnews.co): ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരായ പിതാവിനും മകള്‍ക്കും പരിക്കേറ്റു. മണ്ണംങ്കുഴിയിലെ അബ്ദുര്‍ റഹ്മാന്‍ നടുവളപ്പിനും (55) മകള്‍ അസ്‌രീനയ്ക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഉപ്പള സോങ്കാലിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ റഹ് മാനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ അസ്രീനയെ കോളജിലേക്ക് ബസ് കയറ്റിവിടാന്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് ഇരുവരെയും ഇടിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad