
ദേശീയം (www.evisionnews.co): തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും നോട്ട് നിരോധം ഉയര്‍ത്തിയ വെല്ലുവിളികളും ഒന്നും പരിഹരിക്കുന്നതിന് വ്യക്തമായ പദ്ധതികളും രൂപരേഖകളും ഒന്നും നിര്‍ദേശിക്കാതെയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണം. മാത്രവുമല്ല അടിസ്ഥാന വികസനവും സാധാരണക്കാരന്റെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള പുതിയ പദ്ധതികളൊന്നും ഇല്ലാതെ പരമ്പരാഗത രീതിയിലുള്ള ബജറ്റ് പ്രഖ്യാപനമാണ് നടത്തിയെന്ന വിമര്‍ശനമാണ് രാജ്യത്തെങ്ങും ഉയരുന്നത്.
തൊഴിലില്ലായ്മയെ കുറിച്ചും കാര്‍ഷിക മേഖലയെ കുറിച്ചും പരാമര്‍ശം പോലുമില്ലാതെയായിരുന്നു ബജറ്റ് അവതരണം. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളായിരുന്നു ഇത് രണ്ടും. ചെലവില്ലാ കൃഷി പ്രോത്സാഹിപ്പിക്കും, പയറു വര്‍ഗങ്ങളുടെ ഉത്പാദനം സാമ്പത്തിക നേട്ടമുണ്ടാക്കി എന്നുള്ള രണ്ട് കാര്യങ്ങളാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ പറഞ്ഞത്. രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും കടുത്ത വരള്‍ച്ചയും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നോ അതിന് പുതിയ പദ്ധതികളോ ഒന്നും പ്രഖ്യാപിച്ചില്ല.
Post a Comment
0 Comments