റാഞ്ചി (www.evisionnews/co): ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എം.എല്‍.എയായ ഇമ്രാന്‍ അന്‍സാരിയെ തടഞ്ഞ് ജയ്ശ്രീരാം വിളിയ്ക്കാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി മന്ത്രി സി.പി സിങ്. നിയമസഭയ്ക്ക് പുറത്തു വെച്ചാണ് സംഭവം.
‘ഇര്‍ഫാന്‍ ഭായ്, ഞാന്‍ നിങ്ങളോട് ജയ്ശ്രീരാം എന്ന് ഉച്ചത്തില്‍ വിളിയ്ക്കാന്‍ ആവശ്യപ്പെടുകയാണ്.’ എന്ന് സി.പി സിങ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. നിങ്ങളുടെ ആളുകള്‍ രാമന്റെ ആളുകളായിരുന്നുവെന്നും ബാബറിന്റേത് അല്ലെന്നും സി.പി സിങ് പറയുന്നു.
ശ്രീരാമന്റെ നാമം നിങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്താന്‍ ഉപയോഗിക്കുകയാണെന്ന് ഇന്‍ഫാന്‍ അന്‍സാരി മന്ത്രിക്ക് മറുപടി. ജനങ്ങളുടെ മുമ്പില്‍ ദൈവത്തിന്റെ നാമം അപകീര്‍ത്തിപ്പെടുത്തുകയാണ്. തൊഴില്‍, വൈദ്യുതി, കുടിവെള്ളം, അഴുക്കുചാല്‍ എന്നിവയാണ് ഇപ്പോള്‍ ആവശ്യമെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.

Post a Comment
0 Comments