ദേശീയം (www.evisionnews.co): പശുവിനെ അറുത്തെന്ന് ആരോപിച്ച് ബി.എസ്.പി നേതാവിന്റെ ഫാമില്‍ നിന്ന് ആറുപേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്തു. ബി.എസ്.പി നേതാവ് രുചി വീരയുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ നിന്നാണ് ആറുപേരെ അറസ്റ്റു ചെയ്തത്. ബെഗവാല ഔട്ട്‌പോസ്റ്റിനു സമീപത്തെ ഫാമില്‍ പശുവിനെ അറക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രി നടത്തിയ പരിശോധനയിലാണ് ആറുപേരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് സൂപ്രണ്ട് ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു.
'രുചി വീരയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഫാമില്‍ പശുവിനെ അറക്കുന്നുവെന്ന വിവരം ലഭിച്ചാണ് രാത്രി പട്രോളിങ്ങിലുണ്ടായിരുന്ന പോലീസുകാര്‍ ഫാമിലെത്തുന്നത്. കരിമ്പുപാടത്തിലെ 400 മീറ്ററോളം ഉള്ളിലുള്ള ഫാമിലെത്തിയപ്പോള്‍ കുറെ ആളുകള്‍ ചേര്‍ന്ന് പശുവിനെ അറക്കുന്നത് കണ്ടു. തുടര്‍ന്നാണ് ആറുപേരെ അറസ്റ്റു ചെയ്യുന്നത്. ഏഴുപേര്‍ ഓടി രക്ഷപ്പെട്ടു.' ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു.

Post a Comment
0 Comments