Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: കോടതിച്ചെലവ് ഈടാക്കണമെന്ന് അബ്ദുല്‍ റസാഖിന്റെ അഭിഭാഷകന്‍: എന്നാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന് സുരേന്ദ്രന്‍

Image result for high court of keralaകൊച്ചി (www.evisionnews.co): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജിക്കാരനായ കെ. സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കി കിട്ടണമെന്ന്അബ്ദുല്‍ റസാഖിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുല്‍ റസാഖിന്റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ് കിട്ടണം എന്ന ആവശ്യവുമായി മുന്നോട്ടുവന്നത്.

എന്നാല്‍ കെ. സുരേന്ദ്രന്‍ ഇതിന് തയാറായില്ല. കോടതി ചിലവ് നല്‍കണമെന്നുണ്ടെങ്കില്‍ കേസ് പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച വാദം കേള്‍ക്കുന്നതിനായി കേസ് ജൂലൈ 15ലേക്ക് മാറ്റിവെച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതാവായ പിബി അബ്ദുല്‍ റസാഖ് 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. അബ്ദുല്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയാണെന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹരജി നല്‍കിയത്. പി.ബി അബ്ദുല്‍ റസാഖിന്റെ നിര്യായണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ അപേക്ഷ നല്‍കിയത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad