കാസര്‍കോട് (www.evisionnews.co): സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാനിസിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ കോടതി ഏഴ്വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. മാലോം കൊന്നക്കാട് മുട്ടോംകടവിലെ ഷിജു എന്ന സച്ചിനെ(31) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (32) കോടതി ഏഴ് വര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 420 വകുപ്പുപ്രകാരം നാല് വര്‍ഷവും 406 വകുപ്പുപ്രകാരം മൂന്നുവര്‍ഷവുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം.
പ്രതിയെ കോടതി വ്യാഴാഴ്ച കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മീങ്ങോത്തെ ചെറിയപ്പയുടെ മകളും കളനാട്ടെ രാജന്റെ ഭാര്യയുമായ കെ. വി അനിത (27) ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയാണ് ഷിജു. 2013 മാര്‍ച്ച് ഒമ്പതിന് രാത്രി പുതിയകോട്ടയിലെ കെട്ടിടത്തിനകത്താണ് അനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കെട്ടിടത്തില്‍ ജില്ലാ വ്യവസായകേന്ദ്രം വഴി അനിത ടൈലറിംഗ് യൂണിറ്റ് തുടങ്ങിയിരുന്നു. ഈ യൂണിറ്റില്‍ ഷിജുവും പങ്കാളിയായി. സ്ഥാപനം ലാഭത്തിലല്ലാതിരുന്നതിനാല്‍ അനിത ഷിജുവിന്റെ നിര്‍ദേശമനുസരിച്ച് തന്റെ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പണയം വെക്കുകയും ഇതുവഴി ലഭിച്ച അഞ്ചുലക്ഷത്തോളം രൂപ ഷിജുവിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പണം തിരിച്ചുനല്‍കാതിരുന്നതിലുള്ള വിഷമമാണ് ആത്മഹത്യക്ക് കാരണമായത്.

Post a Comment
0 Comments