കാസര്‍കോട് (www.evisionnews.co): നിയമാനുസരണം വഴിയോരങ്ങളില്‍ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് സ്വതന്ത്ര വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ നിയമങ്ങളുടെ സംരക്ഷണം വഴിയോര കച്ചവടക്കാര്‍ക്കുണ്ട്. അതനുസരിച്ച് കച്ചവടക്കാരുടെ സര്‍വേ നടത്തുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്.
ഇതിനാവശ്യമായ സഹായങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കേണ്ടത് ജില്ലാ ഭരണകൂടവുമാണ്. എന്നാല്‍ സഹായിക്കേണ്ടവര്‍ ദ്രോഹിക്കുന്ന നയമാണ് സ്വീകരിക്കുന്നത്.പുനരധിവാസം ഉറപ്പുവരുത്താതെ വഴിയോര കച്ചവടക്കാരെ ദ്രോവിക്കുന്ന അധികാരികളുടെ നടപടിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, സെക്രട്ടറി മുത്തലിബ് പാറക്കെട്ട് കരീം കുശാല്‍ നഗര്‍, സിദ്ധീഖ് ചക്കര, വി. മുഹമ്മദ് ബേഡകം പ്രസംഗിച്ചു. എസ്.ടി.യു ജില്ലാ സെക്രട്ടറി ടി.പി മുഹമ്മദ് അനീസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍ അഷ്‌റഫ് എടനീര്‍ (പ്രസി), എ. മുഹമ്മദ്, ഇബ്രാഹിം ഹദ്ദാദ്, എം. മുരുകേശ് (വൈസ്. പ്രസി), വി. മുഹമ്മദ് ബേഡകം (ജന. സെക്ര) കെ.എം മുഹമ്മദ് റഫീഖ്, അബ്ദുല്‍ സമദ്, നാരായണന്‍ ബോവിക്കാനം (ജോ. സെക്ര), മുസ്തഫ കല്ലൂരാവി (ട്രഷ).

Post a Comment
0 Comments