കാഞ്ഞങ്ങാട് (www.evisionnews.co): പ്രണയ വിവാഹത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് വെട്ടേറ്റു. മാക്കരംകോട് സ്വദേശി സതീശനാണ് (42) വെട്ടേറ്റത്. വെള്ളിയാഴ്ച വൈകിട്ട് മാക്കരംകോട്ടാണ് സംഭവം. കഴിഞ്ഞ ദിവസം മാക്കരംകോട് സ്വദേശിയായ യുവാവ് പെരളം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചിരുന്നു. യുവതിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ഇതേ തുടര്‍ന്നാണ് വിവാഹത്തിന് നേതൃത്വം കൊടുത്തെന്നാരോപിച്ച് സതീശനെ ഒരുസംഘം അക്രമിച്ചത്. സംഭവം കണ്ടുനിന്ന സതീശന്റെ മാതാവ് തമ്പായി ബോധരഹിതയായി. ആയുധങ്ങളുമായാണ് സംഘം അക്രമത്തിനെത്തിയത്. വെള്ളിക്കോത്ത് പൊതുവിതരണ കേന്ദ്രം ജീവനക്കാരനായ സുധീഷിനെയും സംഘം അക്രമിച്ചു. വെട്ടേറ്റ് കൈക്ക് ഗുരുതരമായി പരിക്കേറ്റ സതീശനെ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി.

Post a Comment
0 Comments