കാസര്‍കോട് (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ കാസര്‍കോട് മുനിസിപ്പല്‍ പരിധിയില്‍ ആദ്യമായി മെമ്പര്‍ഷിപ്പ് വിതരണം പൂര്‍ത്തികരിച്ച് പള്ളിക്കാല്‍ ശാഖാ കമ്മിറ്റി മാതൃകയായി. പ്രസിഡന്റ് അസ്്‌ലം പള്ളിക്കാല്‍ റിട്ടേണിംഗ് ഓഫീസര്‍ ഹാരിസ് ബെദിരക്ക് കൗണ്ടര്‍ ഫോയിലും തുകയും കൈമാറി. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, മണ്ഡലം സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, യൂത്ത് ലീഗ് ശാഖാ ജനറല്‍ സെക്രട്ടറി ഇംതിയാസ് ഖാസിലേന്‍, ഹുസൈന്‍ തെരുവത്ത്, ആശിഖ് തളങ്കര സംബന്ധിച്ചു.
Post a Comment
0 Comments