Type Here to Get Search Results !

Bottom Ad

വൈദ്യുതി നിരക്ക് വര്‍ധന രണ്ടു ദിവസത്തിനുള്ളില്‍: അമ്പതു രൂപയിലേറെ കൂടും


കേരളം (www.evisionnews.co): വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടായേക്കും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ധന ഉത്തരവ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മാറ്റി വെയ്ക്കുകയായിരുന്നു. നിലവിലെ നിരക്കില്‍ നിന്ന് എട്ടു ശതമാനം മുതല്‍ പത്തുശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് അറിയുന്നത്. ഇതനുസരിച്ച് പ്രതിമാസം 100യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 25രൂപ കൂടും. ദ്വിമാസ ബില്ല് ആയതിനാല്‍ അമ്പതു രൂപയിലേറെ നിരക്ക് കൂടുമെന്ന് സാരം. 

2017ലാണ് ഒടുവില്‍ വൈദ്യുതി നിരക്ക് കൂടിയത് അന്ന് റഗുലേറ്ററി കമ്മീഷന്‍ സ്വമേധയാ ഹര്‍ജി പരിഗണിച്ച് നിരക്ക് കൂട്ടുകയായിരുന്നു. 2011-17 കാലയളവില്‍ വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 6,686 കോടി രൂപയാണ്. എന്നാല്‍ ഇപ്പോഴത് 7400 കോടി കവിഞ്ഞു. വായ്പ തിരിച്ചടവിന് മാത്രം 14,00കോടി രൂപ ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ദ്ധന. നിരക്ക് വര്‍ദ്ധനക്ക് പിന്നാലെ സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണത്തിനും സാധ്യതയുണ്ട്. 

ഈമാസം 15ന് ശേഷം സ്ഥിതി വിലയിരുത്തി വൈദ്യുതി നിയന്ത്രണം വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കെ.എസ്.ഇ.ബി നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് കുറയുകയും മഴ ലഭ്യമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad