Type Here to Get Search Results !

Bottom Ad

കാസര്‍കോടിന് വേണ്ടി തയാറാക്കിയ ജലവിനിയോഗ നയം ഒരുമാസത്തിനകം പ്രഖ്യാപിക്കും: ജില്ലാ കലക്ടര്‍

കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന് വേണ്ടി തയ്യാറാക്കിയ ജലവിനിയോഗ നയം ഒരുമാസത്തിനകം പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലാ വികസന സമിതി ഇതിനകം ചര്‍ച്ചചെയ്ത ജലനയം ജില്ലയിലെ വിവിധ ജനപ്രതിനിധികളുടെ കൂടി അഭിപ്രായം അറിയിക്കുന്നതിനായി അയച്ചുകൊടുത്തിട്ടുണ്ട്. ജനപ്രതിനിധികളുടെ നിര്‍ദ്ദേശം ശ്രപ്പെടുത്തി പ്രഖ്യാപിക്കുന്ന ജലനയത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ആസൂത്രണ രേഖ മൂന്നുമാസത്തിനകം തയ്യാറാക്കുമെന്നും ജില്ലയില്‍ ഭൂജലചൂഷണം തടയുന്നതിനും ജലസംരക്ഷണത്തിനുമുള്ള രൂപരേഖ തയാറാക്കുമെന്നും കലക്ടര്‍ പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad