ദേശീയം (www.evisionnews.co): പള്ളികളില്‍ മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹിന്ദു മഹാസഭ കേരളാ ഘടകത്തിന്റെ ഹരജിയാണ് തള്ളിയത്. ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ വരട്ടെ. അപ്പോള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പര്‍ദ്ദ നിരോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈആവശ്യവും കോടതി നിരസിച്ചു.
ഹിന്ദുമഹാ സഭയുടെ ഈ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി തള്ളിയത്. അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകത്തിന്റെ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നല്‍കിയത്.

Post a Comment
0 Comments