Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി: ബി.പി.എല്‍ കുടുംബങ്ങളെ ഒഴിവാക്കി


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8 ശതമാനം വര്‍ധിച്ചു. 2019-22 വരെ കാലത്തെക്കാണ് വര്‍ധനവ്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചു രൂപ കൂടും. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വര്‍ധനവ് ബാധകമല്ല. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ചാര്‍ജ് കൂടില്ല. വൈദ്യുതി റെഗുലേറ്റി കമ്മീഷന്‍ ചെയര്‍മാന്‍ പത്രസമ്മേളനത്തിലാണ് പുതിയ താരിഫ് പ്രഖ്യാപിച്ചത്.

എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങള്‍ക്ക് യൂണിറ്റിന് 1.50 രൂപ. ഗാര്‍ഹിക ഉപഭോക്താക്കള്‍ 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 18 രൂപയുടെ വര്‍ധന. 75 യൂണിറ്റ് വരെ 35 രൂപ. 100 യൂണിറ്റ് വരെ 42 രൂപയുടെ വര്‍ദ്ധന. 125 യൂണിറ്റ് വരെ 60 രൂപയുടെ വര്‍ദ്ധന. 150 യൂണിറ്റ് വരെ 67 രൂപ. 175 യൂണിറ്റ് വരെ 90 രൂപ. 200 യൂണിറ്റ് വരെ 97 രൂപ. 225 യൂണിറ്റ് മുതല്‍ 500 യൂണിറ്റ് വരെ 115 രൂപ മുതല്‍ 250 രൂപ വരെയാണ് പുതുക്കിയ നിരക്ക്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad