Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ പുത്തരിയടുക്കം കൃഷ്ണന്‍ വധക്കേസ്: പ്രതിക്ക് ആറുവര്‍ഷം കഠിനതടവ്

കാസര്‍കോട് (www.evisionnews.co): യുവാവിനെ കഴുത്തില്‍ തൂവാല മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ആറ് വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ മാവിലന്റെ മകന്‍ കൃഷ്ണ (32)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചട്ടഞ്ചാല്‍ മഹിനാബാദിലെ എം.കെ. നവാസിനെയാണ് (39) ജില്ലാ അഡീഷണല്‍ സെഷന്‍സ് (2) കോടതി ജഡ്ജി രാജന്‍ തട്ടില്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. 2013 മെയ് 1 ന് വൈകിട്ട് ചട്ടഞ്ചാല്‍ മഹിനാബാദിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വെച്ച് നവാസ് കൃഷ്ണന്റെ കഴുത്തില്‍ തൂവാല മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. പണമിടപാടു സംബന്ധിച്ച തര്‍ക്കമാണ് കൊലക്ക് കാരണമായത്.

Post a Comment

0 Comments

Top Post Ad

Below Post Ad