ബദിയടുക്ക (www.evisionnews.co): ജ്വല്ലറി ഉടമയുടെ വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും കവര്‍ന്നു. കാസര്‍കോട് ബാങ്ക് റോഡിലെ ആശ ജ്വല്ലറി ഉടമ രാമചന്ദ്ര ആചാര്യയുടെ പെര്‍ള നെല്‍ക്കയിലെ തറവാട് വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. രാമചന്ദ്രയുടെ മകന്‍ പ്രവീണാണ് ഈവീട്ടില്‍ താമസിക്കുന്നത്. രാത്രി വീടുപൂട്ടി പോയ പ്രവീണ്‍ ബുധനാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. പിറകുവശത്തെ വാതില്‍ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പൂജാമുറിയിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രണ്ടു പവന്‍ സ്വര്‍ണമാല, 350 ഗ്രാം തൂക്കമുള്ള വെള്ളി പൂവ് എന്നിവ നഷ്ടപ്പെട്ടു. രാമചന്ദ്ര ആചാര്യയുടെ പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷിക്കുന്നു.

Post a Comment
0 Comments